അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു. വത്സല, മകന് അജിത് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വത്സല ആദ്യം കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്തും വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
തൊട്ടടുത്ത കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നവരുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും അജിത്തിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

പാലക്കാട്ട് നിന്നുള്ള ഫയര്‍ഫോഴ്സ് അംഗങ്ങളെത്തിയാണ് വത്സലയുടെ മൃതദേഹം പുറത്തെടുത്തത്. രണ്ടുപേരുടേയം മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
Advertisements

