അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നു വയസ്സുകാരന് ജീവനൊടുക്കി
മൊബൈല്‍ ഫോണിന്റെ അമിതമായി ഉപയോഗത്തിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നു വയസ്സുകാരന് ജീവനൊടുക്കി. എടവണ്ണ ചമ്പക്കുത്ത് ഹബീബ് റഹ്മാന്(11) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹബീബിനെ മാതാവ് വഴക്കു പറഞ്ഞു. ഇതിന് ശേഷം അമ്മയും മൂത്ത സഹോദരിയും ജോലിക്ക് പോവുകയും ചെയ്തു.

ഉച്ച കഴിഞ്ഞ് ഹബീബ് സ്വന്തം മുറിയില്‍ കയറി ജനല്‍കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് മരിക്കുകയായിരുന്നു. കുട്ടിയുടെ മറ്റൊരു സഹോദരി വീട്ടിലുണ്ടായിരുന്നുവെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല.

ജോലി കഴിഞ്ഞ് എത്തിയ അമ്മ മകനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹബീബിന്റെ പിതാവ് മുജീബ് റഹ്മാന് വൃക്കരോഗം മൂലം കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.




