അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എമ്മിന്

മലപ്പുറം: അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എമ്മിന്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന യുഡിഎഫിലെ സി സുജാതക്കെതിരെ സിപിഐ എം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഭരണമാറ്റം ഉണ്ടായത്. അമരമ്പലത്ത് 18 വര്‍ഷത്തെ യുഡിഎഫ് ദുര്‍ഭരണത്തിനാണ് ഇതോടെ സമാപനമായത്.
19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിന് 10 അംഗങ്ങളും , സിപിഐ എമ്മിന് 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ യുഡിഎഫിലെ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വവും, , മറ്റൊരു അംഗം ടി പി ഹംസ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും, പാര്‍ട്ടി നേതൃത്വവും രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സിപിഐ എമ്മിന്റെ മുഴുവന്‍ അംഗങ്ങളും, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച അംഗം ടി പി ഹംസയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ 19ല്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയ ചര്‍ച്ച വിജയിക്കുകയായിരുന്നു.

മറ്റ് യുഡിഎഫ് അംഗങ്ങള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു. കാളികാവ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ പി കേശവദാസ്, അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ശിവദാസന്‍ നായര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. ചര്‍ച്ചയുടെ വിജയത്തിനു ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം ടൗണില്‍ പ്രകടനവും നടത്തി. പ്രകടനത്തിന് സിപിഐ എം നിലമ്ബൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ഇ പത്മാക്ഷന്, അമരമ്പലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി കെ അനന്തകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി

