അഭിമന്യുവിന്റെ കൊലപാതകം: കേസ് എന്‍ഐഎക്ക് വിടണമെന്ന് പി. കെ കൃഷ്ണദാസ്

കോഴിക്കോട്: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എക്ക് വിടണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. മതഭീകരസംഘടനകളുമായി സിപിഎം ഒത്തുകളിക്കുകയും ഒത്തുതീര്‍പ്പ് നടത്തുകയുമാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. കണ്ണൂരില്‍ കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ കേസും എന്‍ ഐ എക്ക് വിടണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഈ രണ്ടുകേസുകളും എന്‍ ഐ എക്ക് വിടാന്‍ സിപിഎമ്മും സര്‍ക്കാറും മടിക്കുന്നത് ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ്. അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് ശ്രമം. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതും ഒത്തുതീര്‍പ്പിന്റെ ഭാഗമാണെും കൃഷ്ണദാസ് ആരോപിച്ചു.

തീവ്രവാദബന്ധമുള്ള സംഘടനകള്‍ നടത്തു കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. അതുമായി ബന്ധപ്പെട്ട ഗൂഢാലോചന, സാമ്ബത്തിക സ്രോതസ്, വിദേശബന്ധം, ബുദ്ധികേന്ദ്രം തുടങ്ങിയവയെല്ലാം അന്വേഷിക്കണം. ഇതിന് എന്‍.ഐ.എക്ക് മാത്രമേ സാധ്യമാവുകയുള്ളു. അഭിമന്യൂവിനെ ഹോസ്റ്റലില്‍നിന്ന് വിളിച്ചുവരുത്തിയതാര് എന്നും വ്യക്തമാക്കേണ്ടതാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അവിടെയുള്ള സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ്. കേരളം അത്തരമൊരു ആവശ്യം ഉയിച്ചിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.

