അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് എംജി സർവകലാശാലയ്ക്ക്

കോയമ്പത്തൂർ: അന്തർ സർവകലാശാല അത്ലറ്റിക് മീറ്റില്‍ വനിതാ കിരീടം തുടർച്ചയായ നാലാം തവണയും എംജി സർവകലാശാലയ്ക്ക്. 64 പോയിന്റുകളോടെയാണ് എംജി കിരീടം നിലനിർത്തിയത്. ഓവറോള്‍ രണ്ടാം സ്ഥാനവും എംജിക്കാണ് (114). പുരുഷ വിഭാഗത്തില്‍ കിരീടം നേടിയ മാംഗ്ലൂർ സർവകലാശാല ഇതാദ്യമായി ഓവറോള്‍ ചാംപ്യന്മാരായി (178 പോയിന്റ്).
കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ പട്യാലയിലെ പഞ്ചാബി സർവകലാശാല (112) മൂന്നാം സ്ഥാനത്തായി. വനിതാ വിഭാഗത്തില്‍ പഞ്ചാബി (62) മാംഗ്ലൂര്‍ (53) സർവകലാശാലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പഞ്ചാബി (50), മദ്രാസ് (49) സര്‍വകലാശാലകളാണ് പുരുഷവിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍.

പുരുഷ വിഭാഗത്തില്‍ മാംഗ്ലൂര്‍ സർവകലാശാലയിലെ ധരുണ്‍, വനിതാ വിഭാഗത്തില്‍ പുണെ സർവകലാശാലയിലെ സഞ്ജീവനി ജാദവ് എന്നിവർ മികച്ച അത്ലറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.

