അനധികൃതമായി മിസോറം ലോട്ടറി വിറ്റ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: പാലക്കാട് അനധികൃതമായി മിസോറം ലോട്ടറി വിറ്റ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 5 കോടിയിലധികം ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവര്‍ 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റതായി കണ്ടെത്തി. ചട്ടങ്ങള്‍ പാലിക്കതെയാണ് ലോട്ടറി വിറ്റിരുന്നത്. മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൂടുതല്‍ നടപടിക്കായി അഭ്യന്തരമന്ത്രാലയത്തെയും സമീപിക്കും.
ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് കേരളത്തില്‍ മിസോറം ലോട്ടറിയുടെ വിതരണക്കാര്‍. സെപ്തംബറില്‍ മിസോറം ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുമെന്ന് പരസ്യമുണ്ടായിരുന്നു. തുടര്‍ന്ന് ഇതേ കുറിച്ചന്വേഷിക്കാന്‍ തോമസ് ഐസക് നിര്‍ദ്ദേശിക്കുയായിരുന്നു.

കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യം മറ്റ് സംസ്ഥാനങ്ങളെ അറിയിക്കണം. എന്നാല്‍ മിസോറം ഇക്കാര്യം അറിയിച്ചിരുന്നില്ല. പത്രപരസ്യം വഴിയാണ് ലോട്ടറി വരുന്നത് അറിഞ്ഞത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും മിസോറാമിനെയും അറിയിച്ചിട്ടുണ്ട്.

