കൊയിലാണ്ടി: അധ്യാപക ദിനത്തിൽ നഗരസഭ 27 -ാം വാർഡിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീടുകളിൽ ചെന്ന് ഉപഹാരം കൈമാറി. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻറിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. ഡി.കെ ബിജു. ഡി. കെ. ജ്യോതി ലാൽ, പി.കെ. സതീശൻ, വി.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി.