അധ്യാപക നിയമനം

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന് കോളേജില്‍ വിവിധവിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. 22-ാം തീയതി രാവിലെ 10.30-ന് കെമിസ്ട്രി വിഭാഗത്തിലേക്കും 1.30-ന് ഇംഗ്ലീഷ് വിഭാഗത്തിലേക്കും അഭിമുഖം നടക്കും. 23-ന് രാവിലെ 10.30-ന് സുവോളജി, 1.30-ന് ബോട്ടണി വിഭാഗത്തിലേക്കും അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് ഓഫീസിലെത്തണം.
