അധ്യപിക ഏഴാം ക്ലാസ്സുകാരിയെ വഴക്ക് പറഞ്ഞു. മനോവിഷമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സേലം: സ്‌കൂളില്‍ നടന്ന മോഷണത്തെതുടര്‍ന്ന് അധ്യപിക ഏഴാം ക്ലാസ്സുകാരിയെ വഴക്ക് പറഞ്ഞു. മനോവിഷമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. എടപ്പാടിക്കടുത്ത് അരിസിപ്പാളയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.
ക്ലാസില്‍ നിന്ന് നേരത്തേ പണം മോഷണം പോയതായി പരാതിയുണ്ടായിരുന്നു. ഇതിന് ശേഷം അധ്യാപകര്‍ നടത്തിയ തെരച്ചിലിനിടെ കുട്ടിയുടെ ബാഗില്‍ നിന്ന് പണം കണ്ടെത്തുകയായിരുന്നു. പണം കണ്ടെത്തിയതോടെ അധ്യാപിക പെണ്‍കുട്ടിയെ വഴക്ക് പറയാന്‍ തുടങ്ങി. ഇതോടെ ഇനി ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

തുടര്‍ന്ന് സമീപ പ്രദേശത്തുള്ള ഒരു കിണറ്റിലേക്ക് പെണ്‍കുട്ടി എടുത്തുചാടി. മറ്റ് കുട്ടികളും അധ്യാപകരും ജീവനക്കാരും പെണ്‍കുട്ടിയെ പിന്തുടര്‍ന്നിരുന്നെങ്കിലും ആര്‍ക്കും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. അധ്യാപിക വഴക്ക് പറഞ്ഞതാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

