അധിക ജോലിക്ക് അധിക വേതനം നല്‍കണം: കൊമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന്

പേരാമ്പ്ര: പേരാമ്പ്ര ഏരിയയിലെ കച്ചവട, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കണമെന്നും കൊമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന് പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ടി. കെ. ലോഹിതാക്ഷന് സ്വീകരണം നല്കി. സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ ടി. ദാസന് ഉദ്ഘാടനം ചെയ്തു.
