അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചു
കൊയിലാണ്ടി: അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുത്താമ്പിയുടെ നേതൃത്വത്തിൽ മുത്താമ്പി – അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചു. 25 ലക്ഷം അനുവദിച്ച് 25 മാസമായിട്ടും ജനങ്ങളെ കബളിപ്പിക്കുന്ന അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉണ്ടാവണമെന്ന് പ്രതിഷേധ യോഗം ഉദ്ഘടനം ചെയ്ത റാഷിദ് മുത്താമ്പി പറഞ്ഞു.

നിലവിൽ മുത്താമ്പിയിൽ നിന്നും ഓട്ടോറിക്ഷ പോലും സർവീസ് നടത്താൻ തയ്യാറാവാത്ത അവസ്ഥയാണുള്ളത് ഇത് മൂലം അസുഖ ബാധിതർ പോലും പ്രയാസം അനുഭവിക്കുന്ന സ്ഥിതിയാണ് നിലവിൽ. ശ്രീധരൻ നായർ പുഷ്പശ്രീ അധ്യക്ഷത വഹിച്ചു. നജീബ് ഒറവങ്കര, റിഷാൽ നടേരി രാജൻ പൊന്നിയത്ത്, നജ്മു, നടേരി ബാബു എം. കെ, സോമൻ. കെ തുടങ്ങിയവർ നേതൃത്വം നൽകി.


