അടൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

അടൂര്‍: അടൂര്‍ മഹര്‍ഷിക്കാവില്‍ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറ്. തിരുവന്തപുരത്ത്നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് എതിര് വശത്ത് നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ രാവിലെ നാല് മണിയോടെയാണ് കല്ലെറിഞ്ഞത്. ബസിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നു. ഗുരുവായൂര്‍ ഡിപ്പോയിലെ ബസാണ്.
