അഞ്ചുതെങ്ങിനടുത്ത് കടലില്‍ ബോട്ടുമറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടുത്ത ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം മറൈന്‍ എന്‍ഫോഴ്‌സ് മെന്‍റ് തിരച്ചില്‍ തുടങ്ങി. വിപിന്‍ 1 എന്ന ബോട്ടാണ് മറിഞ്ഞത്. വാള്‍ട്ടര്‍ റൂഷോ (23) ആണ് മരിച്ചത്. മൃതദേഹം ഉച്ചയോടെ നീണ്ടകരയില്‍ എത്തിക്കും.
