അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: വെങ്ങളം റെയില്‍വേ ട്രാക്കില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുമാര്‍ 35 വയസ് പ്രായം, കുറ്റിതാടി, കടും നീല ജീന്‍സ്, ഇളം പച്ച ഷര്‍ട്ട്, സാംസഗ് എന്ന് എഴുതിയ ടീ ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. വെളുപ്പ് നിറം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലെ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേറ്റേഷൻ നമ്പറിൽ ബന്ധപ്പടുക. 0496 2620236, 9446314455.
