KOYILANDY DIARY.COM

The Perfect News Portal

അഖില കേരള ധീവരസഭ കൊയിലാണ്ടി താലൂക്ക് സമ്മേളനം

കൊയിലാണ്ടി; അഖില കേരള ധീവരസഭ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലൻ ഉൽഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഭീമമായ വില കൊടുത്ത് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകാനാവാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ. മണ്ണെണ്ണയുടെ അമിത വിലയും മത്സ്യത്തിന്റെ ലഭ്യതക്കുറവും മൂലം കടലോരം പട്ടിണിയിലാണ്.

മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണയും പെട്രോളും ഡീസലും സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ധീവര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അഡ്വ. യു.എസ്. ബാലൻ പറഞ്ഞു. കൊയിലാണ്ടി മർച്ചന്റ്സ് ഹാളിൽ നടന്ന സമ്മേളനത്തിൽ  പ്രസിഡന്റ് വി. സുധാകരൻ അധ്യക്ഷത വഹിച്ചു. മാനവശേഷി വികസന സമിതി സംസ്ഥാന കൺവീനർ സുനിൽ മടപ്പള്ളി,എസ്. സോമൻ, പി.കെ. ജോഷി, പി. മോഹനൻ, കെ. വിവേകാനന്ദൻ, യു. ജയരാജൻ,രാജു കുന്നത്ത്, ടി.വി. രവീന്ദ്രൻ, കെ. ശംഭു ബേക്കൽ, ടി.വി. ഹേമരാജ്, ലത വടക്കേടത്ത്, സന്ധ്യ വിചിത്രൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *