അക്ഷര സാഗരം സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ തീരദേശ സാക്ഷരതയുടെ ഭാഗമായി ജില്ലയില്‍ 4-ാം തരം തുല്ല്യതാ ക്ലാസ്സുകള്‍ നടത്തുന്ന അക്ഷര സാഗരം ഇന്‍സ്ട്രക്ടര്‍മാരുടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 1123 പഠിതാക്കളാണ് അക്ഷര സാഗരം 4-ാം തരം പദ്ധതിയില്‍ പങ്കെടുക്കുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പത്താം തരം ഹയര്‍ സെക്കണ്ടറി റെജിസേട്രേഷനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നല്‍കുന്ന കത്ത് ചെയര്‍മാന്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ്, അസി. കോര്‍ഡിനേറ്റര്‍ വി.രാധാകൃഷ്ണന്‍, നോഡല്‍ പ്രേരക്മാരായ യമുന, എം.ഷാഹിന, കെ.കെ.ഷൈജു, പി.ഷീന, എം.ദീപ, പി.പി.ഷാബിറ, എസ്.സുരേഷ് കുമാര്‍, എസ്.ശ്രീജിത്ത് കുമാര്‍, ശോഭ എന്നിവര്‍ സംസാരിച്ചു.
