അക്രമച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രകടനം നടത്തി
കൊയിലാണ്ടി : കീഴരിയൂരിൽ ഇന്നലെയുണ്ടായ സി.പിഐ.എം, ആർ.എസ്.എസ്. അക്രമത്തിന്റെ ഭാഗമായി 3 ആർ എസ്. എസ്, പ്രവർത്തകർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച ബി. ജെ. പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ: വി. സത്യൻ, കൗൺസിലർ കെ. വി. സുരേഷ്, മോഹനൻ മാസ്റ്റർ, വി. കെ. ജയൻ എം പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.



