അക്കൗണ്ടെടുത്ത് SFI പ്രതിഷേധിച്ചു

കൊയിലാണ്ടി: സഹകരണ ബാങ്കുകളെ തകർക്കാനുളള ബി. ജെ. പി ഗവർമെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് SFI കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ ജില്ലാ സഹകരണ ബാങ്ക് കൊയിലാണ്ടി ഈവനിംങ് ശാഖയിൽ അക്കൗണ്ട് തുറന്നു. സീനിയർ അക്കൗണ്ടന്റ് ബാലകൃഷ്ണൻ SFI ഏരിയ പ്രസിഡണ്ട് റിബിൻ കൃഷ്ണയ്ക്ക് പാസ്ബുക്ക് കൈമാറി. ബാങ്ക് ജീവനക്കാരായ ഷാജി, പി. കെ ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു. 29ന്റെ മനുഷ്യചങ്ങലയിൽ 5000 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുമെന്ന് SFI നേതാക്കൾ അറിയിച്ചു.
