യുവകലാ സാഹിതിയും, റെഡ് കർട്ടൻ കലാവേദിയും പ്രാദേശിക എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി യുവകലാ സാഹിതിയും റെഡ് കർട്ടൻ കലാവേദിയും ചേർന്ന് നടത്തുന്ന കിതാബ്ഫെസ്റ്റ് (പുസ്തകങ്ങളുടെ ഉത്സവം) ഏപ്രിൽ 28, 29,30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. ഫെസ്റ്റിനോടനുബന്ധിച്ച് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പുതിയ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ സാംസ്കാരിക നിലയത്തിൽ നാടകകൃത്തും പ്രഭാഷകനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
.

.
സ്വാഗത സംഘം ചെയർമാൻ ഡോ അബൂബക്കർ കാപ്പാട് അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരനും യുവ കലാ സാഹിതി ജില്ലാ പ്രസിഡൻ്റ് ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. രാഗം മുഹമ്മദാലി, എഴുത്തുകാരായ ഇബ്രാഹിം തിക്കോടി തുടങ്ങി നിരവധിപേർ സംബന്ധിച്ചു. സംഘാടക സമിതി സെക്രട്ടറി പ്രദീപ് കണിയാറക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കെ സുധാകരൻ നന്ദിയും പറഞ്ഞു.



