ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പറമ്പിൽ സ്വദേശി പാലോത്ത് പൊയിൽ വീട്ടിൽ മുഹമ്മദ് ജഹാസ് (25), കരുവട്ടൂർ പനങ്ങാട് സ്വദേശി അനന്തപുരി വീട്ടിൽ അനന്തു (24) എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഫർ ഖാൻ കോളനി റോഡിൽ വെച്ച് പുലർച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെ 10.63 ML ഹാഷിഷ് ഓയിൽ സഹിതം പ്രതികൾ പിടിയിലാവുകയായിരുന്നു.

പോലീസിനെ കണ്ട പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് ജാഫർ കോളനി ഗ്രൌണ്ടിലേയ്ക്ക് കയറ്റുകയായിരുന്നു. ഇവരുടെ സംസാരത്തിൽ അസ്വാഭാവികത തോന്നുകയും, വാഹനവും പ്രതികളെയും പോലീസ് പരിശോധന നടത്തുന്നതിനിടെ വാഹനത്തിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ്, SI സുനീഷ്, SCPO മാരായ റിജേഷ് പുതിയങ്ങാടി, ദിപേഷ് CPO ശോഭിക് ഹോം ഗാർഡ് രാധൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
