എംഡിഎംഎ പിടികൂടിയ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

കൂടരഞ്ഞി: എംഡിഎംഎ പിടികൂടിയ കേസിൽ യൂത്ത് ലീഗ് നേതാവ് കസ്റ്റഡിയിൽ. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സാദിഖലി കൂമ്പാറയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

400 ഗ്രാം എം ഡി എം എയുമായി അബ്ദുൾഖാദർ എന്നയാളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ലീഗ് നേതാവിന് വേണ്ടിയാണ് എം ഡി എം എ എത്തിച്ചതെന്ന് വ്യക്തമായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വയനാട് ലക്കിടിയിൽ നിന്നാണ് സാദിഖലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

