മുത്താമ്പി റോഡ്, അണ്ടർപാസിൽ യൂത്ത് കോൺഗ്രസ്സ് അപായ ബോർഡും, വാഴയും വെച്ച് പ്രതിഷേധിച്ചു
        കൊയിലാണ്ടി: മുത്താമ്പി റോഡ്, അണ്ടർപാസിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകത്മകമായി അപായ ബോർഡും, വാഴയും വെച്ച് പ്രതിഷേധിച്ചു. അണ്ടർപ്പാസിൻ്റെ ശോചനീയാവസ്ഥക്കെതിരെയാണ് യൂത്ത് കോൺഗ്രസ്സ് സൗത്ത്മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി അപായ ബോർഡും, വാഴയും സ്ഥാപിച്ചത്. പ്രതിക്ഷേധ സമരം കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, ഷാനിഫ് കെ, അശ്വിൻ പി, മിഥുൻ പെരുവട്ടൂർ, ഷംനാസ്, റിയാസ് കണയങ്കോട്, നിതിൻ എൻ.കെ, ശരത് കെ, മുബഷിർ എം.കെ എന്നിവർ സംസാരിച്ചു.


                        
