ആറ്റിങ്ങലില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. സിപിഐ എം ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ നജാമിന്റെ വീട് അടിച്ച് തകര്‍ത്തു. നവകേരള സദസ്സിന് നേരെ തുടങ്ങിയ അക്രമം യൂത്ത് കോണ്‍ഗ്രസ് തുടരുകയാണ്.

സദസ്സ് തിരുവനന്തപുരത്ത് എത്തിയത് മുതല്‍ വലിയ അക്രമമാണ് അഴിച്ചുവിടുന്നത്. സദസ് ആറ്റിങ്ങലില്‍ കഴിഞ്ഞതിന് പിന്നാലെ ഇവിടെയും അക്രമം തുടങ്ങി. സമാപനം വരെ തലസ്ഥാന ജില്ലയെ സമാനമായ അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

