KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ യുവാവ് MDMAയുമായി പോലീസ് പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ യുവാവിൽ നിന്ന് പോലീസ് 5.69 ഗ്രാം എം.ഡി.എ.എ പിടികൂടി. കുരുടിമുക്ക് ചാവട്ട് സ്വദേശിയായ നിയാസിനെയാണ് ഡിവൈഎസ്പി ഹരിപ്രസാദ് ൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസ് സ്കോഡ് പിടികൂടിയത്. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കുരുടിമുക്ക് ധനുവാൻ പുറത്ത് താഴെ കുനി പോക്കറിൻ്റെ മകനാണ് നിയാസ്. ഇന്നലെ രാത്രിയാണ് എംഡിഎംഎ വേട്ട നടത്തിയത്.

ഡാൻസ് ടീം അംഗങ്ങളായ എ എസ് ഐ ഷാജി വി വി, ബിനീഷ് വി.സി. CPO ശോഭിത്ത്  ടി കെ, അഖിലേഷ് കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ എസ് ഐ രാജീവൻ, ASI രഞ്ജിത്ത്, ASI മനോജ്, SCPO ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news