KOYILANDY DIARY.COM

The Perfect News Portal

ഫോണിന്റെ EMI മുടങ്ങിയതിന് താമരശ്ശേരിയിൽ യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

.

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്.

 

ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെ തുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺ ചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം.
പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisements
Share news