KOYILANDY DIARY.COM

The Perfect News Portal

1500 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

.

വടകര: 1500 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പഴങ്കാവ് സ്വദേശി മനങ്കണ്ടി മുഹമ്മദ് റാഫി പിടിയിലായത്. താഴെ അങ്ങാടി മുക്കോല ഭാഗത്ത് ന്യൂ റോയൽ കാറ്ററിങ് സ്ഥാപനം നടത്തുന്നയാളാണ് റാഫി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സ്ഥാപനത്തിൽ പൊലീസ് പരിശോധനക്കെത്തിയത്.

 

കാറ്ററിങ് സ്ഥാപനത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മംഗളൂരുവിൽനിന്നും എത്തിച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന് സമീപത്തായി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, കൂൾ ലിപ് ഉൾപ്പെടെയാണ് പിടികൂടിയത്. പരിശോധനയിൽ വടകര സിഐ കെ മുരളീധരൻ, എസ്ഐ എം കെ രഞ്ജിത്ത്, എസ്ഐ ശശീന്ദ്രൻ, എസ്‌സിപിഒമാരായ അഷറഫ്, ശ്രീജിത്ത്, സിപിഒമാരായ രാഹുൽ, സജീവൻ, സജീഷ് എന്നിവർ പങ്കെടുത്തു.

Advertisements

 

Share news