KOYILANDY DIARY.COM

The Perfect News Portal

യുവ ശാസ്ത്രജ്ഞൻ അഭി എസ്. ദാസിന് കൊയിലാണ്ടിയിലെ പൌരാവലി ഉജ്ജ്വല സ്വീകരണം നൽകി

കൊയിലാണ്ടി: യുവ ശാസ്ത്രജ്ഞൻ അഭി എസ്. ദാസിന് കൊയിലാണ്ടിയിലെ പൌരാവലി ഉജ്ജ്വല സ്വീകരണം നൽകി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന പരിപാടി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷതവഹിച്ചു.

ചെണ്ടമേളത്തിൻ്റെയും വാദ്യ സംഘത്തിൻ്റെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിൽ നിന്ന് ഘോഷയാത്രയായാണ് അഭിയെ ടൌൺഹാളിലേക്ക് ആനയിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഘോഷയാത്രയിൽ അണിനിരന്നു. ചടങ്ങിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ആദിൽ കെ, അഭിലാഷ് മലിയിൽ എന്നീ പ്രതിഭകളെയും ആദരിച്ചു. മൂന്നുപേർക്കും എം.എൽ.എ ഉപഹാരം കൈമാറി. 

ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ, നഗരസഭ സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, കൌൺസിലർമാരായ ജിഷ പുതിയേടത്ത്, രജീഷ് വെങ്ങളത്ത് കണ്ടി, സിധ സി, മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, അരുൺ മണമൽ, വായനാരി വിനോദ്, കെ.കെ. നാരായണന്ർ, സി. ഗോപ കുമാർ, പ്രദീപ് കുമാർ എൻ.പി, ശസി കോട്ടിൽ, ചന്ദ്രൻ ഇന്ദീവരം, ബാബുരാജ് രാധാസ് തുടങ്ങിയവർ സംസാരിച്ചു. അഭി എസ്. ദാസ് മറുമൊഴി നൽകി. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും കൺവീനർ പിവി സത്യനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ വിവിധ കരാപരിപാടികളും അരങ്ങേറി.

Advertisements
Share news