കുണ്ടായിത്തോട് MDMA യുമായി യുവാവ് പിടിയിൽ

നല്ലളം കുണ്ടായിത്തോട് MDMA യുമായി യുവാവ് പോലീസ് പിടിയിൽ. കുണ്ടായിത്തോട് ആമാം കുനിവയലിൽ വാപ്പാനയിൽ ദേവദാസൻ്റെ മകൻ വിഷ്ണുദേവ് (28) ആണ് അറസ്റ്റിലായത്. നല്ലളം പോലീസിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം MDMA കണ്ടെടുത്തത്.പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയാണ് എംഡി എം എ കണ്ടെടുത്തത്.
.

.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ സൂക്ഷിച്ചു വച്ചതായിരുന്നു. പ്രതിക്ക് നേരത്തെ ബേപ്പൂർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ അടിപിടി കേസും ഉണ്ട്.
.

.
നല്ലളം പോലീസ് സ്റ്റേഷനിൽ, Cr. No. 634/24 u/s 22(c) of NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നല്ലളം പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രദീപ്. M. മനോജ് കുമാർ. P. T, മനോജ് ദിലീപ്, എസ് സി പി ഒ മാരായ മുഹമ്മദ്, ശാലിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
