വിൽപനക്കായി കൊണ്ടുപോവുന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

കോഴിക്കോട്: വിൽപനക്കായി കൊണ്ടുപോവുന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കോയാറോഡിലുള്ള ബിയാത്തുംതൊടി ഷംസുദ്ദീൻ (39) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 ml MC Dowells ബ്രാണ്ടിയുടെ 14 കുപ്പിയും, 8PM Excellency ബ്രാണ്ടിയുടെ 6 കുപ്പിയും 9250 രൂപയും സഹിതം പിടിച്ചെടുത്തിട്ടുണ്ട്. നടക്കാവ് പോലീസ് കോഴിക്കോട് കാരപ്പറമ്പ് വെസ്റ്റ്ഹിൽ റോഡിൽ വാഹന പരിശോധന നടത്തവേ അനധികൃത വിൽപ്പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് വിദേശ മദ്യവുമായി പിടിയിലാകുന്നത്.
.

.
നടക്കാവ് പോലീസ് സ്റ്റേഷനിലെ SI മാരായ ലീല, ധനേഷ് കുമാർ, SCPO ശ്രീരാഗ്, CPO ശോഭിക് എന്നിവർ ചേർന്നാണ് പരിശധന നടത്തിയത്. KL 11 BS 7824 ജൂപ്പിറ്റർ സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. പ്രതിയെപറ്റി അന്വേഷിച്ചതിൽ സ്ഥിരമായി വിദേശമദ്യം ചില്ലറവിൽപ്പന നടത്തുന്ന ആളാണെന്നും മുമ്പ് മോഷണക്കേസിൽ പ്രതിയായുമായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
