KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിൻ്റെ 6 കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ വനിത ഘടക പദ്ധതിയായാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പൂർണമായും സൗജന്യമായാണ് പരിശീലനം. വാർഡുകളിൽ നിന്ന് താല്പര്യമുള്ളവരെ അപേക്ഷയിലൂടെ കണ്ടെത്തും.

ഇവർക്ക് പങ്കെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രവും തീരുമാനിച്ചു. ദിവസം ഒരു മണിക്കൂർ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. പരിശീലകരെ യോഗ്യത നോക്കി ഇൻ്റർവ്യൂനടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജീവതശൈലീ രോഗങ്ങൾക്കും മറ്റ് ശാരീരി മാനസിക ബുദ്ധിമുട്ടുകളും വലിയ തോതിൽ പരിശീലനത്തിൻ്റെ ഭാഗമായി പരിഹാര മാവുന്നതായി പങ്കെടുത്ത സ്ത്രീകൾ അനുഭവസാക്ഷ്യം കുറിക്കുന്നു. യോഗയെ മതനിരപേക്ഷവും ജനകീയവുമാക്കാൻ പദ്ധതിയിലൂടെ സാധിച്ചതായി പ്രസിഡണ്ട് സി.കെ. ശ്രീകുമാർ പറഞ്ഞു.

Share news