KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി എൻ.എസ് ലൈബ്രറിയിൽ യോഗ ക്ലാസ്സ് ആരംഭിച്ചു

കൊയിലാണ്ടി: സർക്കാർ ഹോമിയോ ഡിസ്പൻസറി ഹെൽത്ത് & വെൽനസ്സ് സെൻറർ നമ്പ്രത്തുകരയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡിൽ മുത്താമ്പി എൻ.എസ് ലൈബ്രറിയിൽ യോഗ ക്ലാസ്സ് ആരംഭിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. 
മെഡിക്കൽ ഓഫീസർ ഡോ. രമ്യ. എ.സി പദ്ധതി വിശദീകരിച്ചു. അരിക്കുളം പി എച്ച് സി ഹെൽത്ത് ഇൻസ്പക്ടർ മുജീബ് റഹ്മാൻ, ജെ.എച്ച്.ഐ ശ്രീലേഷ് എന്നിവരും, ക്ലാസ്സ് സംബന്ധിച്ച് യോഗ ഇൻസ്ട്രക്ടർ സുധീഷ് പി യും സംസാരിച്ചു. ആയുഷ് ഭാരതിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ ആദ്യത്തെ പരിശീലന പരിപാടിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആശാ പ്രവർത്തക ജയ കെ.എം സ്വാഗതവും ഗീത എം.എസ് നന്ദിയും രേഖപ്പെടുത്തി.
Share news