KOYILANDY DIARY.COM

The Perfect News Portal

സൈലം ജേഴ്‌സി വിതരണം ചെയ്തു

കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹരിപ്പാട് വെച്ച് നടത്തുന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സൈലം ജേഴ്‌സി വിതരണം ചെയ്തു.

സൈലം കോഡിനേറ്റർ അനൂപ് മുൻ റവന്യൂ ജില്ല സെക്രട്ടറി സുബൈർ ടി എം ന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സർവീസസ് ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, സൗമിനി മോഹൻദാസ്, രവീന്ദ്രൻ വി, ഷിംന, ഹരിനാരായണൻ, മുസ്തഫ മന്നത്ത്, ബൈജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Share news