KOYILANDY DIARY.COM

The Perfect News Portal

എഴുത്തുകാരൻ റിഹാൻ റാഷിദിനെ ആദരിച്ചു

കൊയിലാണ്ടി: മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ ‘റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സി. അശ്വനി ദേവ് ആമുഖഭാഷണം നടത്തി. റിഹാൻ റാഷിദിന് കൊയിലാണ്ടിയുടെ ഉപഹാരം കെ ഇ എൻ കുഞ്ഞഹമ്മദ് നൽകി.
അക്കാദമി പുരസ്ക്കാരം ലഭിച്ച കെ ഇ എൻ കുഞ്ഞഹമ്മദിന് പു ക സ യുടെ ഉപഹാരം നഗരസഭാ വൈസ് ചെയർമാർ കെ സത്യനും നൽകി. മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. റിഹാൻ്റെ നോവലുകളെ കുറിച്ചുള്ള ആദ്യ സെഷനിൽ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി. ഡോ. കെ റഫീഖ് ഇബ്രാഹിം വിഷയം അവതരിപ്പിച്ചു. സി പി ആനന്ദൻ സ്വാഗതം പറഞ്ഞു. കാകപുരത്തിൻ്റെ വർത്തമാനം എന്ന സെഷനിൽ ഡോ. റഫീഖ് ഇബ്രാഹിം വിഷയാവതരണം നടത്തി. ആർ കെ ദീപ അധ്യക്ഷയായി. കെ വി അഞ്ജനസ്വാഗതം പറഞ്ഞു.
വരാൽ മുറിവുകൾ എന്ന മൂന്നാമത് സെഷനിൽ ഡോ. കെ സി സൗമ്യ വിഷയാവതരണം നടത്തി. ഡോ. കെ ഡി സിജു അധ്യക്ഷത വഹിച്ചു. എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു. എഴുത്തിലെ പുതു പ്രവണതകൾ എന്ന സെഷനിൽ ഡോ. വി അബ്ദുൾ ലത്തീഫ് വിഷയാവതരണം നടത്തി. എ. സുരേഷ് അധ്യക്ഷനായി. ഡോ. വി ഷൈജു സ്വാഗതവും പി കെ വിജയകുമാർ നന്ദിയും പറഞ്ഞു. എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റെ മറുമൊഴിക്കു ശേഷം നോവൽ വായന, മ്യൂസിക്കൽ ഇൻസ്റ്റലേഷൻ, തത്സമയ രേഖാചിത്രണം തുടങ്ങിയവ നടന്നു. രാഖേഷ് പുല്ലാട്ട്, അബ്ദുൾ നിസാർ, അബ്ദുൾ നാസർ, മധു ബാലൻ, ഷാഫിസ്ട്രോക്ക്, ഡോ. ലാൽ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Share news