KOYILANDY DIARY.COM

The Perfect News Portal

എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട് (80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിര താമസം. പടന്ന എംആർവി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു.

മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. പകൽ 11 ന് തൃക്കരിപ്പൂർ പോളിടെക്‌നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇഎംഎസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം പകൽ ഒന്നിന് ഉദിനൂർ വാതക ശ്‌മശാനത്തിൽ.

Share news