KOYILANDY DIARY.COM

The Perfect News Portal

ഗാന്ധി രക്ത സാക്ഷി ദിനത്തിൽ പുഷ്പാർച്ചന നടത്തി

പയ്യോളി: ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഐക്യ പ്രതിജ്ഞയും നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ നാം ഗാന്ധിയൻ ആദർശങ്ങളിലേക്ക് തിരിച്ചുപോകാൻ തയ്യാറാകണമെന്നും എല്ലാതരം വിഭാഗീയതും ഒഴിവാക്കി നാം ഒന്നാണ് എന്ന ചിന്തയെ വളർത്തികൊണ്ട് വരണമെന്നും ഐക്യ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗാന്ധി ദർശൻ സമിതി പ്രസിഡണ്ട് പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, കെ. ശശികുമാർ, എം കെ ദേവദാസൻ എന്നിവർ സംസാരിച്ചു.
Share news