KOYILANDY DIARY.COM

The Perfect News Portal

ലോകാരോഗ്യ ദിനം ആചരിച്ചു

.
കൊയിലാണ്ടി: തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് വേണ്ടി നടത്തിയ ലോകാരോഗ്യ ദിനാചരണ പരിപാടിയിൽ യോഗാചാര്യൻ മധുസൂദനൻ യോഗ പരിശീലനവും മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. പരിപാടി ബ്ലോക്ക് മെഡിക്കൽ  ഓഫീസർ ഡോ. കെ.ജെ. ഷീബ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ ഇ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. നഴ്‌സിംഗ് ഓഫീസർ സ്‌മിത സംസാരിച്ചു.
Share news