ലോക ഫുട്ബോൾ ദിനാചരണം നടത്തി

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കമൽ വരദൂർ ഉത്ഘാടനം ചെയ്തു. മാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻ കടവ് സ്വദേശി ഷംസീർ മുഹമ്മദ് നെ വരദൂർ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പൊന്നടയണിയിച്ചു. വനിതാ സംരംഭകയായ കണ്ണൻ കടവ് കമ്പയത്തിൽ നഫീസയെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി കെ. ഹാരിസ്, എം പി സന്ധ്യ, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ വത്സല പുല്ല്യത്ത്, റസീന ഷാഫി, പികെ. ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌ദീൻ കോയ സ്വാഗതവും പി. പി. അനീഷ് നന്ദിയും പറഞ്ഞു.
