കൊയിലാണ്ടിയിൽ ലോക നാളികേരദിനം ആചരിച്ചു
.
കൊയിലാണ്ടി: ലോക നാളികേര ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നാളികേര ദിനം ആചരിച്ചു. പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം പുളിയഞ്ചേരി യു.പി. സ്‌കൂളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ സ്‌കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീലിഷ് എം.കെ. അധ്യക്ഷത വഹിച്ചു.
.

.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി. മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. നജീബ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഷംസിദ സിയാദ് കുട്ടികൾക്കായി നാളികേര കൃഷിയെയും കാർഷിക മേഖലയെയും പരിചയപ്പെടുത്തുന്ന വിജ്ഞാനപ്രദമായ ക്ലാസും നടത്തി. അഖിൽ പി.സി., എ.ഡി. ദയാനന്ദൻ, സുമേഷ് എ പി, അബ്ദുൾ ഹക്കിം, എ പി എം.പി.ടി.എ. ചെയർപേഴ്സൺ രാഗ്‌ലി രാജ്, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു.



