ലോക രക്തദാന ദിനം: ഡിവൈഎഫ്ഐയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആദരം

ലോക രക്തദാന ദിനത്തില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എറ്റവും കൂടുതല്‍ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിയ്ക്ക്. 2020 ജൂണ്‍ മാസം 14 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘സ്നേഹധമനി ‘ ക്യാമ്പയിനിലൂടെ ദിവസവും പത്തില്‍ കൂടുതല്‍ വളണ്ടിയര്‍മാരാണ് രക്തദാനം ചെയ്യുന്നത്.

ലോക രക്തദാന ദിനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ എറ്റവും കൂടുതല്‍ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള അവാര്‍ഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സജിത്ത് കുമാറില്‍ നിന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് എന്നിവര്‍ ചേര്‍ന്ന് എറ്റുവാങ്ങി. ജില്ലാ ട്രഷറര്‍ കെ. അരുണ്‍, സംസ്ഥാന കമ്മറ്റി അംഗം കെ ഷെഫീഖ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര് ഷാജി, ഡോ: കല വി. എല്‍, ഡോ: ദീപ നാരായണന്, ഡോ: അനു തോമസ്, ഡോ: ജാസ്മിന് എന്നിവര്‍ പങ്കെടുത്തു.

