പേരാമ്പ്ര റോഡ് പണിക്കിടെ കംപ്രസർ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു

പേരാമ്പ: പേരാമ്പ്ര റോഡ് പണിക്കിടെ കംപ്രസർ അപകടത്തിൽപെട്ട് തൊഴിലാളി മരിച്ചു. പേരാമ്പ്ര ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരിച്ചത്. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് തങ്കമല ക്വാറി റോഡിൽ നെല്യോടൻ ചാലിൽ ഭാഗത്ത് തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. റോഡ് പണിക്കിടെ കരിങ്കല്ല് പൊട്ടിക്കുമ്പോൾ നിലച്ച കംപ്രസർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ അപ്രതീക്ഷിതമായി നീങ്ങി. ഈ സമയത്താണ് സന്തോഷ് അതിനിടയിൽ കുടുങ്ങിയത്.

ഉടൻ മേപ്പയ്യൂർ ഗവ. ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രജനി. മക്കൾ: സഞ്ജീവ്, പരേതയായ ദീപ്തി.
