കണയങ്കോട് പഴയ കടവിൽ നിർമ്മിക്കുന്ന ഹാപ്പിനസ് പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ കണയങ്കോട് പഴയ കടവിൽ നിർമ്മിക്കുന്ന ഹാപ്പിനസ് പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ സുധ: കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വാർഡ് കൌൺസിലർ വി.എം സിറാജ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.



