KOYILANDY DIARY.COM

The Perfect News Portal

തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം സംഘടിപ്പിച്ചു

മുക്കം: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം സംഘടിപ്പിച്ചു. തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം മുതൽ മഞ്ഞുമല വരെ നടന്നു.

കോടഞ്ചേരി പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ തിരുവമ്പാടി അൽഫോൺസ കോളേജിലെ വിദ്യാർത്ഥിനികളും ജനപ്രതിനിധികളും പങ്കെടുത്തു. മഴ നടത്തം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു. വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സൂസൻ വർഗീസ്, സി എസ് ശരത്, പോൾസൺ അറക്കൽ, ഷെല്ലി എന്നിവർ സംസാരിച്ചു.

 

Share news