വനിതാ സാഹിതി ‘പെണ്ണോണം – ആർപ്പോണം’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: വനിതാ സാഹിതി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പെണ്ണോണം – ആർപ്പോണം’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. യുഎ ഖാദർ സാംസ്ക്കാരിക പാർക്കിൽ വച്ചു നടന്ന പരിപാടി നർത്തകി അപർണ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ആർ.കെ. ദീപ അധ്യക്ഷയായി.

പുകസ സംസ്ഥാന സെക്രട്ടറി ഡോ. മിനി പ്രസാദ്, വനിതാ സാഹിതി ജില്ലാ സെക്രട്ടറി വി.ബിന്ദു, പുകസ മേഖലാ സെക്രട്ടറി മധുകിഴക്കയിൽ, എം. ഊർമിള തുടങ്ങിയവർ സംസാരിച്ചു. പ്രീത ബാബു സ്വാഗതവും കെ വി അഞ്ജന നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

