KOYILANDY DIARY.COM

The Perfect News Portal

വനിതാ ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു

വനിതാ ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ് വൃക്ഷതൈ നട്ടു. വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ഷർമിന കോമത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ.ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി.
എ.വി സക്കീന, മുനീർ കുളങ്ങര, പി.കുഞ്ഞയിശ, കെ.ടി സീനത്ത്, സൽമ നൻമനക്കണ്ടി, പി.ടി സീനത്ത്, സക്കീന വി.കെ, സലീന ഷമീർ, ഫൗസിയ കല്ലോട്, ടി. അസ്മ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ സ്വാഗതം പറഞ്ഞു.
Share news