വനിതാ ദിന സമ്മാനം; കെടിഡിസിയുടെ റിസോർട്ടുകളിൽ സ്ത്രീകൾക്ക് പകുതി നിരക്കിൽ താമസം
.
തിരുവനന്തപുരം: വനിതാ ദിനം ആഘോഷമാക്കാൻ കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെടിഡിസി). മാർച്ച് 5 മുതൽ 10 വരെ കെടിഡിസിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ റൂം വാടകയിൽ 50 ശതമാനം കിഴിവ് ലഭിക്കും.

തേക്കടി, കുമരകം, മൂന്നാർ, മലമ്പുഴ, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓഫർ ലഭ്യമാകുക. 28 വരെ കെടിഡിസി സെൻട്രൽ റിസർവേഷന് സെന്റർ മുഖേനയോ അതാത് പ്രോപ്പർട്ടികളിലോ സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക.
Advertisements




