KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകൾ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരായി മുന്നോട്ടു വരണം; എം.വി.ശ്രേയാംസ് കുമാർ

പയ്യോളി: സ്ത്രീകൾ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരായി മുന്നോട്ടു വരണമെന്ന് എം.വി. ശ്രേയാംസ് കുമാർ. രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ പഠനക്യാമ്പ് അകലാപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി പി നിഷാകുമാരി അധ്യക്ഷത വഹിച്ചു. ആർജെഡി നേതാക്കളായ എം.കെ ഭാസ്കരൻ, ഇ. പി ദാമോദരൻ മാസ്റ്റർ, സലിം മടവൂർ, സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി. മോനിഷ, എം.പി ശിവാനന്ദൻ, സി.പി രാജൻ, ജെ.എൻ. പ്രേംഭാസിൻ, എം.കെ.സതി, എം.കെ പ്രേമൻ, എം.പി അജിത എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും പി.പി നിഷ നന്ദിയും പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് അഡ്വ. സുജാത വർമ്മ ക്ലാസ്സെടുത്തു. ഷീബ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സുമ തെക്കണ്ടി സ്വാഗതവും, ബിന്ദു.വി നന്ദിയും പറഞ്ഞു.
Share news