കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം സ്ത്രീയെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം സ്ത്രീയെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 2.30ന് മംഗള എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായതെന്ന് മനസിലാക്കുന്നത്. ട്രെയിനിൽ നിന്ന് വീണതാണോ എന്നും സംശയിക്കുന്നുണ്ട്. ഇന്ന് കാലത്താണ് യാത്രക്കാർ മൃതദേഹം കാണുന്നത്. കോടഞ്ചേരി സ്വാദേശിയായ 49 വയസ്സുള്ള സ്ത്രീയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. വടകര പാർക്കോ ഹോസ്പിറ്റലിലെ ജീവനക്കാരിയാണെന്നും വിവരമുണ്ട്. ബന്ധുക്കൾ കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.



