പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
.
കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ജിഷ (38) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.

ആറ്റുകാൽ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളിൽ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റിരുന്നു. പൊങ്കാല അടുപ്പുകളിൽനിന്ന് കാറ്റിലൂടെ തീപ്പൊരി പടർന്നതും അടുത്തടുത്ത് അടുപ്പു കൂട്ടിയതുമാണ് പലയിടങ്ങളിലും അപകടത്തിന് കാരണമായത്.
Advertisements




