കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ പറമ്പായില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിന്നില്‍ സദാചാര പോലീസ് വിചാരണയെന്ന് പൊലീസ് അറിയിച്ചു. വി സി. മുബഷീര്‍ (28), കെ എ. ഫൈസല്‍ (34), വി കെ. റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പറമ്പായില റസീന (40)യാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
