പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ അങ്കമാലിയിൽ യുവതിക്ക് ക്രൂര മർദ്ദനം; ഭർത്താവിനെതിരെ കേസ്

.
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ അങ്കമാലി പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. 29കാരിയായ യുവതിക്കാണ് ആദ്യ കുഞ്ഞ് പെൺകുട്ടി ആയതിന്റെ പേരിൽ ഭർത്താവിന്റെ അടിയും തൊഴിയും ഏൽക്കേണ്ടി വന്നത്.

2021ൽ കുഞ്ഞ് ജനിച്ചത് മുതൽ പീഡനം അനുഭവിക്കേണ്ടി വന്നതായാണ് വിവരം. സംഭവത്തിൽ അങ്കമാലി പൊലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Advertisements

